Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കാഞ്ചേരിയില്‍ മത്സരിക്കും: മുരളി

തിരുവനന്തപുരം: തൃശൂരിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നായിരിക്കും താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

വടക്കാഞ്ചേരി മണ്ഡലത്തിലെ എംഎല്‍എ വി. ബലറാം രാജിവച്ച് സീറ്റ് വിട്ടുതരാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. - മുരളി അറിയിച്ചു. ഫിബ്രവരി 16 തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുരളി.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുള്ള അതൃപ്തി കെ. കരുണാകരന്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി പരീക്ഷാക്കാലത്ത് ലോഡ് ഷെഡിംഗ് പിന്‍വലിക്കും. ലോഡ്ഷെഡിംഗ് പൂര്‍ണമായും പിന്‍വലിക്കുന്നതു സംബന്ധിച്ച് ഈ മാസം കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.

കെഎസ്ഇബി ഇപ്പോഴത്തെ നിലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+