Get Updates
Get notified of breaking news, exclusive insights, and must-see stories!

പരമേശ്വരനും നാലാം ലോകവും

തിരുവനന്തപുരം: ശാസ്ത്രസാഹിത്യപരിഷത്തിന്റെ സ്ഥാപകനേതാവും സൈദ്ധാന്തികനായ എം.പി. പരമേശ്വരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് അദ്ദേഹം അവതരിപ്പിച്ച ഒരു പുതിയ സിദ്ധാന്തത്തിന്റെ പേരിലാണ്. ഇതിന്റെ പേരാണ് നാലാം ലോകസിദ്ധാന്തം.

ഇന്ത്യന്‍ കമ്മ്യൂണിസം മാര്‍ക്സിസം-ലെനിനിസത്തിന്റെ വ്യവസ്ഥാപിത അനുഷ്ഠാനങ്ങള്‍ക്കുപരി നാലാം ലോകത്തിന്റെ പാത തുറക്കണം എന്നതായിരുന്നു എം.പി. പരമേശ്വരന്റെ സിദ്ധാന്തം. നാലാം ലോകത്തിനാവശ്യമായ ഒരു പുതിയ സാമ്പത്തികക്രമവും തന്റെ സിദ്ധാന്തത്തില്‍ പരമേശ്വരന്‍ അവതരിപ്പിയ്ക്കുന്നുണ്ട്.

2002 മാര്‍ച്ച് 14ന് തൃശൂരില്‍ കോസ്റ്ഫോര്‍ഡ് എന്ന സംഘടന സംഘടിപ്പിച്ച ഒരു സെമിനാറിലാണ് പരമേശ്വരന്‍ തന്റെ നാലാം ലോകസിദ്ധാന്തം അവതരിപ്പിയ്ക്കുന്നത്. ഇതിന് മുമ്പ് ജനകീയാസൂത്രണത്തെപ്പറ്റി എഴുതിയ പുസ്തകത്തിലും പരമേശ്വരന്‍ നാലാം ലോകസിദ്ധാന്തം ഉയര്‍ത്തിയിരുന്നു. കേരളത്തിലെ ജനകീയാസൂത്രണം നാലാം ലോകസിദ്ധാന്തത്തിന്റെ പ്രായോഗികവശമാണെന്നായിരുന്നു ഈ പുസ്തകത്തില്‍ പരമേശ്വരന്‍ സൂചിപ്പിച്ചിരുന്നത്.

തൃശൂരില്‍ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്കുള്ളിലെ ജീര്‍ണതകളെ അതിരൂക്ഷമായ ഭാഷയില്‍ പരമേശ്വരന്‍ വിമര്‍ശിച്ചിരുന്നു. സംഘടനാവൈകൃതവും മൗലികവാദവും മൂലം പാര്‍ട്ടി അധപതിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതുമൂലം ആദര്‍ശവാദിയായ കമ്മ്യൂണിസ്റ് ഇല്ലാതായെന്നും പ്രായോഗികവാദിയായ കമ്മ്യൂണിസ്റ് മാത്രം നിലനിന്നു എന്നും പരമേശ്വരന്‍ വാദിയ്ക്കുന്നു. നാലാം ലോകസിദ്ധാന്തം വഴി കമ്മ്യൂണിസ്റ് ആശയങ്ങളെയും പാര്‍ട്ടിയെയും പരമേശ്വരന്‍ രൂക്ഷമായി വിമര്‍ശിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+