മെഡിയ്ക്കല്‍ കോളെജ് തടങ്ങാന്‍ ഓര്‍ത്തഡോക്സ് സഭയെ സഹായിയ്ക്കും - മുഖ്യമന്ത്രി
പത്തനംതിട്ട: ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. കെ.എം. ചെറിയാന്റെയും ഓര്‍ത്തഡോക്സ് സഭയുടെയും നേതൃത്വത്തില്‍ പരുമലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയുടേയും ഡോ. കെ.എം. ചെറിയാന്‍ നേതൃത്വം നല്‍കുന്ന കമ്പനിയുടേയും സംയുക്ത സംരംഭമായി പരുമലയില്‍ ആരംഭിച്ച ഹൃദയശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മലങ്കര സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.
കളര്‍ ഡോപ്ലര്‍ ആന്‍ഡ് ട്രെഡ് മില്‍ ലാബിന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി എംഎല്‍എയും കാതോലിക്ക ബാവയുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം തമിഴ്നാട് മുന്‍ ഗവര്‍ണര്‍ ജസ്റീസ് ഫാത്തിമാ ബീവിയും ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഡോ. സിറിയക് തോമസും കത്തീറ്ററൈസേലഷന്‍ ലാബിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തലയും നിര്‍വഹിച്ചു.












Click it and Unblock the Notifications