വിജയനെ നഷ്ടപ്പെടില്ല: പിണറായി
തിരുവനന്തപുരം: എം.എന്‍. വിജയനെ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെടില്ലെന്നാണ് താന്‍ കരുതുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
പാഠം മാസികയുടെ ചുമതലയില്‍ നിന്ന് എം.എന്‍. വിജയന്‍ പിന്‍മാറുമെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ അതുകൊണ്ട് അദ്ദേഹം പാര്‍ട്ടി വിടുമെന്ന് താന്‍ കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.
പാഠത്തിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി ശരിവച്ചു എന്നത് തെറ്റാണ്. സുര്‍ജിത്തിനെ പുറത്താക്കണമെന്നും ആ മാസിക പറഞ്ഞിരുന്നു. ഹീനമായ എതിര്‍പ്പാണ് മാസിക അഴിച്ചുവിടുന്നത്. - പിണറായി പറഞ്ഞു.












Click it and Unblock the Notifications