സര്‍ക്കാരിന്റെ വിലയിരുത്തല്‍ നടക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാവും നടക്കുകയെന്ന് കെപിസിസി വക്താവ് എം. ഐ. ഷാനവാസ് പറഞ്ഞു.
ഫിബ്രവരി 16 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാനവാസ്. മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന തിരഞ്ഞെടുപ്പില്‍ പ്രതിഫലനമുണ്ടാക്കില്ല. യുഡിഎഫും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് യുഡിഎഫിനെ അല്ലാതെ മറ്റൊരു മുന്നണിയെ തിരഞ്ഞെടുക്കാനാവില്ലെന്ന് ഷാനവാസ് പറഞ്ഞു.












Click it and Unblock the Notifications