ജീവനക്കാരെ സംരക്ഷിക്കും: തങ്കച്ചന്‍
തിരുവനന്തപുരം: പുതിയ വൈദ്യുതി ബില്‍ അനുസരിച്ച് വൈദ്യുതി ബോര്‍ഡ് പുന:സംഘടിപ്പിക്കുമ്പോള്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ പറഞ്ഞു.
ഫിബ്രവരി 16 തിങ്കളാഴ്ച വി. ജെ. ടി ഹാളില്‍ കേരളാ പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ 13-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്കച്ചന്‍.
വൈദ്യുതി ബോര്‍ഡ് രണ്ടായി വിഭജിക്കുമ്പോഴും ഇപ്പോഴുള്ളതു പോലെ തന്നെ ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ കടന്നുവരാന്‍ സാധ്യതയുണ്ടെന്നിരിക്കെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് തങ്കച്ചന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications