ടീമിനൊപ്പം സുരക്ഷാ ഉദ്യോസ്ഥരുണ്ടാവില്ല
ദില്ലി: പാകിസ്ഥാന്‍ പര്യടനത്തിന് പോവുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം സുരക്ഷാ ഉദ്യോസ്ഥരുണ്ടാവില്ലെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊടോപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനിലേക്ക് പോവുമെന്ന മാധ്യമറിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്വാനി.
മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടെന്നും അവ അടിസ്ഥാനരഹിതമാണെന്നും അദ്വാനി വ്യക്തമാക്കി.
ഫിബ്രവരി 17 ചൊവാഴ്ച ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡുവിന്റെ വീട്ടില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്വാനി. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് നാരായണ്‍സിംഗ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന വേളയില്‍ പങ്കുകൊള്ളുന്നതിന് നായിഡുവിന്റെ വീട്ടിലെത്തിയതായിരുന്നു അദ്വാനി.












Click it and Unblock the Notifications