Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസുകളിന്മേലുള്ള വിചാരണ കര്‍ണാടകത്തില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.

കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാടും കര്‍ണാടകവും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണെന്നും കര്‍ണാടകത്തില്‍ നീതിപൂര്‍വകമായി വിചാരണ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജയലളിത സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് ആന്ധ്രപ്രദേശിലേക്കോ കേരളത്തിലേക്കോ പോണ്ടിച്ചേരിയിലേക്കോ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിചാരണയ്ക്കായി രൂപീകരിച്ച പ്രത്യേക കോടതിയില്‍ വിചാരണ നീതിപൂര്‍വകമായി നടപ്പിലാക്കുമെന്ന് ഉറപ്പുണ്ടെന്നും ജയലളിതയുടെ വാദത്തില്‍ കഴമ്പില്ലെന്നും സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സുരക്ഷാ സംബന്ധമായ ജയലളിതയുടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് സുപ്രിം കോടതിയെ അറിയിച്ച കര്‍ണാടക സര്‍ക്കാര്‍ മതിയായ സുരക്ഷ ജയലളിതയ്ക്ക് നല്‍കുമെന്ന്് വ്യക്തമാക്കി.

നവംബര്‍ 18നാണ് ജയലളിതയ്ക്കെതിരായ കേസുകളിന്മേലുള്ള വിചാരണ കര്‍ണാടകത്തിലേക്ക് മാറ്റിക്കൊണ്ട് സുപ്രിം കോടതി ഉത്തരവായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+