ഫൂലന്‍ വധക്കേസിലെ മുഖ്യപ്രതി ജയില്‍ ചാടി
ദില്ലി: സമാജ്വാദി പാര്‍ട്ടി എംപി ഫൂലന്‍ദേവിയെ വധിച്ച കേസിലെ മുഖ്യപ്രതി ഷംഷേര്‍ സിംഗ് റാണ തീഹാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു.
സിനിമാസ്റൈലിലാണ് റാണ ജയിലില്‍ നിന്ന് പുറത്തുപോയത്. ഉത്തരാഞ്ചല്‍ പൊലീസാണെന്ന് പറഞ്ഞെത്തിയ ഷംഷേര്‍ സിംഗ് റാണയുടെ കൂട്ടാളികള്‍ റാണയെ ജയിലിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഉത്തരാഞ്ചല്‍ കോടതിയിലേക്ക് കൊണ്ടുപോവുന്നതിനായി ഉത്തരാഞ്ചലില്‍ നിന്നും പൊലീസുകാരെത്തിയപ്പോഴാണ് റാണ രക്ഷപ്പെട്ടതായി കണ്ടെത്തിയത്.
2001 ജനവരി 25ന് ആണ് ദില്ലിയിലെ അശോക് റോഡിലെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് ഫൂലന്‍ദേവി കൊല ചെയ്യപ്പെട്ടത്. ഫൂലനെ വെടിവച്ചു കൊന്ന കേസില്‍ റാണയടക്കം ആറ് പേരാണ് അറസ്റിലായത്.












Click it and Unblock the Notifications