ആന്റണി ദില്ലിയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ.ആന്‍റണി ഫിബ്രവരി 17 ചൊവാഴ്ച ദില്ലിയ്ക്കുപോകും. ഉച്ചയ്ക്കുള്ള വിമാനത്തിലാണ് ആന്റണി പോകുന്നത്.
മന്ത്രിസഭാ യോഗത്തിലും പുതിയ കെപിസിസി പ്രസിഡന്‍റിന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലും സംബന്ധിച്ച ശേഷമാണ് അദ്ദേഹം ദില്ലിക്ക് പോകുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ സംബന്ധിക്കുന്നതിനാണ് മുഖ്യമന്ത്രി ദില്ലിയില്‍ പോകുന്നതെന്ന് മുഖ്യമന്ത്രിയുടെ ഒഫീസില്‍ നിന്ന് അറിയിച്ചത്.
ഇദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥിക്കാര്യവും ചര്‍ച്ച ചെയ്യും. ഒപ്പം പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് കേരളത്തിന്റെ കാര്യങ്ങളും അദ്ദേഹം ഉന്നയിക്കും.












Click it and Unblock the Notifications