Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രന്‍ കമ്മിഷന്‍: ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.

ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ ചെയര്‍മാനായ സമിതിയില്‍ മന്ത്രിമാരായ കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, ബാബു ദിവാകരന്‍ എന്നിവരാണ് അംഗങ്ങള്‍.

ഫിബ്രവരി 17 ചൊവാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഉപസമിതിയെ നിയോഗിച്ച കാര്യം അറിയിച്ചത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധമുള്ള കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്തും.

പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ പ്രവര്‍ത്തനം തുടരുന്നതു സംബന്ധിച്ച പ്രശ്നത്തില്‍ വിശദചര്‍ച്ചകള്‍ നടത്താന്‍ പാലക്കാട് ജില്ലാ കളക്ടറെ നിയോഗിച്ചു.

കിള്ളി സംഭവത്തില്‍ പൊലീസുകാരെ സസ്പെന്റ് ചെയ്തത് ഒരു താക്കീത് എന്ന നിലയിലാണ്. ഒരു സ്ഥിരം നടപടിയല്ലാത്തതു കൊണ്ടാണ് അവരെ തിരിച്ചെടുത്തത്. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+