പത്മജയെ മത്സരിപ്പിക്കരുത്: ചാക്കോ
കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്മജയെ മത്സരിപ്പിച്ചാല്‍ മുരളിയുടെ രാഷ്ട്രീയസാധ്യതയ്ക്ക് മങ്ങലേല്ക്കുമെന്ന് പി.സി. ചാക്കോ. ഐഗ്രൂപ്പിന്റെ വക്താവായ ചാക്കോ മുരളിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
പത്മജയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മുരളിയുടെ വിജയസാധ്യതയാണ് കുറയുക. പത്മജ ഇതുവരെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ല. പെട്ടെന്ന് ഒരു ഉയര്‍ന്ന സ്ഥാനത്തേക്ക് അവര്‍ മത്സരിയ്ക്കുന്നത് ശരിയല്ല. - ചാക്കോ പറഞ്ഞു.
മുകുന്ദപുരം സീറ്റ് തനിയ്ക്ക് അവകാശപ്പെട്ടതായിരുന്നു. അത് ലീഡര്‍ക്ക് വേണ്ടിയാണ് ഒഴിഞ്ഞുകൊടുത്തത്. ഇപ്പോള്‍ ലീഡര്‍ മത്സരിയ്ക്കുന്നില്ലെങ്കില്‍ തനിക്ക് മുകുന്ദപുരം സീറ്റ് നല്കണം. - ചാക്കോ ആവശ്യപ്പെട്ടു.
ഞാന്‍ മുരളിയെ ഇതുവരെ തെറ്റായ വഴികളിലേക്ക് നയിച്ചിട്ടില്ല. പുതിയ ഒരു പാര്‍ട്ടി രൂപീകരിയ്ക്കുന്നതായി പ്രഖ്യാപിച്ച് ലീഡറാണ് ഞങ്ങളെ ഞെട്ടിച്ചത്. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുന്നതിന് മുമ്പ് മുരളി ഇക്കാര്യം താനുമായി ചര്‍ച്ച ചെയ്തെന്നും ചാക്കോ പറഞ്ഞു.
മുരളി അന്ന് ലീഡര്‍ക്കെതിരായി എടുത്ത നിലപാടാണ് ഐ ഗ്രൂപ്പിനെ രക്ഷിച്ചത്. അതല്ലെങ്കില്‍ ഐ ഗ്രൂപ്പ് ചെറിയ ഒരു സംഘമായി അധപതിച്ചേനെ. താന്‍ പാര്‍ട്ടിയെ പിളര്‍ത്തില്ലെന്ന ധാരണയിലാണ് ലീഡര്‍ ജനവരി 28ന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോയത്. അവിടെ വച്ച് അദ്ദേഹം ധാരണകള്‍ക്ക് വിരുദ്ധമായി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
പത്മജയാണ് ലീഡറെ വഴിതെറ്റിക്കുന്നതെന്ന് കരുതാന്‍ എല്ലാ ന്യായവും ഉണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ താനാണ് ലീഡര്‍ക്കൊപ്പം നിന്നതെന്ന കാര്യം ലീഡറുടെ കുടുംബം മറക്കരുത്. ഒരു പക്ഷെ പത്മജയ്ക്ക് മൂവാറ്റുപുഴ സീറ്റ് നല്കാന്‍ ആന്റണിയും കളിച്ചേയ്ക്കും. തന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെ പോകാനും ആന്റണി തയ്യാറാണ്. തനിയ്ക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നിലും ആന്റണിയുടെ കരങ്ങളാണ്. - ചാക്കോ പറഞ്ഞു.












Click it and Unblock the Notifications