കോള ഫാക്ടറി ജലമൂറ്റുന്നത് നിരോധിച്ചു
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയില്‍ ജൂണ്‍ 15 വരെ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഫിബ്രവരി 17 ചൊവാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
പാലക്കാട് ജില്ലയില്‍ രൂക്ഷമായി അനുഭവപ്പെടുന്ന വരള്‍ച്ച കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്ന് പിന്നീട് മുഖ്യമന്ത്രി എ.കെ. ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു. അതേ സമയം പാലക്കാട് ജില്ലയിലെ പുതുശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പെപ്സി ഫാക്ടറിയ്ക്ക് ഇത് ബാധകമല്ല.
കൊക്ക കോള ഫാക്ടറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച പ്രശ്നങ്ങളിന്മേല്‍ ചര്‍ച്ച നടത്തുന്നതിന് പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഭൂമിക്ക് ന്യായവില നിശ്ചയിച്ചതു സംബന്ധിച്ച് വ്യാപകമായി പരാതി ഉയര്‍ന്നതിനാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കും വരള്‍ച്ച നേരിടുന്നതിന് കേന്ദ്രസഹായം ആവശ്യപ്പെടും.












Click it and Unblock the Notifications