ഫാക്ടില്‍ വീണ്ടും വിആര്‍എസ്
കൊച്ചി: ഫാക്ടില്‍ രണ്ടാം തവണയും സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ് ) വരുന്നു. ഇതിനായി 934 ജീവനക്കാര്‍ അപേക്ഷനല്കി. ഫിബ്രവരി 14 ആയിരുന്നു വിആര്‍എസിന് അപേക്ഷിയ്ക്കാനുള്ള അവസാന തീയതി.
നേരത്തെ പ്രഖ്യാപിച്ചിരുന്ന വിആര്‍എസ് പദ്ധതി അത്രയ്ക്ക് ആകര്‍ഷമല്ലാത്തതിനാല്‍ പലരും അപേക്ഷിക്കാന്‍ മടികാട്ടിയിരുന്നു. പിന്നീട് ലീവ് പണമാക്കല്‍ ഉള്‍പ്പെടെയുള്ള പുതിയ ആനുകൂല്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ ജീവനക്കാര്‍ വിആര്‍എസ് എടുക്കാന്‍ കൂടുതല്‍ താല്പര്യം കാട്ടുകയാണ്.
ആകെ അപേക്ഷിച്ചവരില്‍ 480 പേരും തൊഴിലാളി തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപയില്‍ കുറയാതെ ലഭിയ്ക്കും. അപേക്ഷിച്ച എല്ലാവര്‍ക്കും വിആര്‍എസ് ലഭിയ്ക്കുമോ എന്നുറപ്പില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ വെറും 60 കോടി രൂപ മാത്രമാണ് വിആര്‍എസ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫാക്ട് നഷ്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം 200 കോടിയാണ് നഷ്ടം. പല മാര്‍ഗ്ഗങ്ങളിലൂടെ നഷ്ടം നികത്താനാണ് കമ്പനി ശ്രമിയ്ക്കുന്നത്.












Click it and Unblock the Notifications