മാവേലിക്കര വേണമെന്ന് പി. ജെ. കുര്യന്‍
മാവേലിക്കര: മാവേലിക്കര ലോക്സഭാ സീറ്റില്‍ മുന്‍ കേന്ദ്രമന്ത്രി പി. ജെ. കുര്യന്‍ അവകാശവാദം ഉന്നയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ മാവേലിക്കര സീറ്റ് രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ തയ്യാറായതാണെന്നും ഇത്തവണ സീറ്റ് തനിക്ക് തിരിച്ചുകിട്ടണമെന്നും പി. ജെ. കുര്യന്‍ പറഞ്ഞു.
പുറത്തു നിന്ന് വരുന്നവരാണ് ഇടുക്കിയില്‍ മത്സരിക്കുന്നതെന്ന ആക്ഷേപം ഒഴിവാക്കാനാണ് കഴിഞ്ഞ തവണ മാവേലിക്കര സീറ്റില്‍ നിന്ന് മാറി ഇടുക്കിയില്‍ നിന്നത്. ഇടുക്കിയില്‍ താന്‍ തോല്‍ക്കുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഒരു ത്യാഗത്തിന് താന്‍ തയ്യാറാവുകയായിരുന്നു.
ഒരു പ്രാവശ്യം ഇടുക്കിയില്‍ മത്സരിക്കാമെന്ന് പറഞ്ഞാണ് അവിടെ നിന്നതെന്നും ഇത്തവണ മാവേലിക്കര സീറ്റ് തിരിച്ചുകിട്ടണമെന്നും കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications