വിഎസ് ഭീഷണിപ്പെടുത്തി: മാധവന്‍കുട്ടി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഇന്ത്യന്‍ എക്സ്പ്രസിന്റെ റസിഡന്റ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി. സിപിഎമ്മിനെ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് തനിയ്ക്കെതിരെ വിഎസ് ഭീഷണിമുഴക്കിയതെന്നും മാധവന്‍ കുട്ടി ആരോപിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൊബൈല്‍ ഫോണില്‍ വിളിച്ച വിഎസ് തനിയ്ക്കും തന്റെ ഓഫീസിനുമെതിരെ വാര്‍ത്ത നല്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അതിനുള്ള മരുന്ന് തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മാധവന്‍കുട്ടി പറഞ്ഞു.
വാര്‍ത്ത നല്കുന്നതിന്റെ ഫലം അനുഭവിയ്ക്കേണ്ടിവരുമെന്നും ഇതൊരു മുന്നറിയിപ്പാണെന്നും പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications