Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ട് കൈമാറണമെന്ന് മാറാട് കമ്മിഷന്‍

കോഴിക്കോട്: മാറാട് നടന്ന അക്രമം സംബന്ധിച്ച കേന്ദ്രരഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഫിബ്രവരി 21നകം സമര്‍പ്പിക്കണമെന്ന് മാറാട് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ തോമസ് പി. ജോസഫ് ഉത്തരവിട്ടു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന കേന്ദ്ര ഏജന്‍സിയുടെ നിലപാടിനെ കമ്മിഷന്‍ ശക്തമായി വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സിയുടെ നിലപാട് വിചിത്രമാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി.

ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുകള്‍ നല്‍കാനാവില്ലെന്ന വാദം നിയമത്തിന്റെ പിന്‍ബലമില്ലാത്തതാണ്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്തെ നിലപാടാണ് കേന്ദ്ര ഏജന്‍സി സ്വീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ മാറാട് സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ മാത്രമേ കമ്മിഷന്‍ ഉദ്ദേശിക്കുന്നുള്ളൂ. റിപ്പോര്‍ട്ട് ഹാജരാക്കിയതിന് ശേഷം സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്- കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകയായ ടി. ഡി. രാജാലക്ഷ്മിയാണ് കമ്മിഷന് മുന്നില്‍ ഹാജരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+