സുനില്‍ സി. കുര്യനെതിരെ കേസ്
തിരുവനന്തപുരം: ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി സുനില്‍ സി. കുര്യനുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വിജിലന്‍സ് കേസ്. വ്യാജസ്ഥാപനങ്ങളുടെ ബില്ലുകളുപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന ആരോപണത്തെതുടര്‍ന്നാണ് വിജിലന്‍സ് കേസ്.
ഒന്നാം പ്രതിയായ സുനില്‍ സി. കുര്യന്‍ മറ്റ് നാല് പേരുമായി ചേര്‍ന്ന് ശിശുക്ഷേമസമിതിയുടെ പണം തട്ടിയെടുത്തുവെന്നതാണ് കേസ്. പ്രസന്നകുമാര്‍, അഭിലാഷ് ഡേവിഡ്, വി.എസ്. മാത്യു, എല്‍.ആര്‍. ഷൈന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
സമിതി നടത്തിയ കുട്ടികളുടെ ക്യാമ്പിന് ചട്ടവിരുദ്ധമായി 11 ലക്ഷം രൂപ ചെലവാക്കിയതായി നേരത്തെ മുന്‍ ഖജാന്‍ജി എന്‍. ചിത്രാംഗദന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്മേല്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്കാന്‍ ദി കഫറ്റേറിയ എന്ന സ്ഥാപനത്തിന് 2.64 ലക്ഷം രൂപ നല്കിയതായാണ് രേഖകളിലുള്ളത്. ഇത്തരമൊരു സ്ഥാപനമില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. സ്ഥാപനത്തിന്റെ ഫോണ്‍ നമ്പരുകളായി നല്കിയിട്ടുള്ളത് സിപിഎം വഞ്ചിയൂര്‍ ഓഫീസിന്റെ നമ്പരും തിരുവനന്തപുരത്തെ ഒരു ഡോക്ടറുടെ നമ്പരും ആണ്. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി കെ.ജെ. മാത്യുവിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ക്രിസ്റഫര്‍ ചാള്‍സ്രാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തെരുവുകുട്ടികളുടെ പുനരധിവാസത്തിനായി സ്ഥാപിച്ച ട്രസ്റ് തിരുവനന്തപുരം അര്‍ബന്‍ ബാങ്കില്‍ നിക്ഷേപിച്ച 13 ലക്ഷം രൂപ പിന്‍വലിച്ച കേസിലും സുനില്‍ സി. കുര്യനെതിരെ മറ്റൊരു കേസ് നിലവിലുണ്ട്.












Click it and Unblock the Notifications