സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല: തങ്കച്ചന്
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവില്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന് പറഞ്ഞു. ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തങ്കച്ചന് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ പ്രശ്നങ്ങളേക്കാള്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രശ്നങ്ങളാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ സ്വാധീനിക്കുകയെന്ന് തങ്കച്ചന് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുന്നത് നിര്‍ത്തണം. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിനും അര്‍ഹമായ പരിഗണന നല്‍കും.
സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ കഴിഞ്ഞ വട്ടവും പ്രായം ഒരു മാനദണ്ഡമായിരുന്നു. അറുപത് വയസില്‍ കൂടുതലുള്ള ഒന്നോ രണ്ടോ പേരെ കഴിഞ്ഞ വട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ടായിരുന്നുള്ളൂവെന്ന് തങ്കച്ചന് ചൂണ്ടിക്കാട്ടി.