തങ്കച്ചന്‍ ചുമതലയേറ്റു
തിരുവനന്തപുരം: കെപിസിസി ആക്ടിംഗ് പ്രസിഡന്റായി ഐ ഗ്രൂപ്പ് നേതാവും മുന്‍സ്പീക്കറുമായ പി.പി. തങ്കച്ചന്‍ ചുമതലയേറ്റു.
ഫിബ്രവരി 17 ചൊവാഴ്ച ഇന്ദിരാഭവനില്‍ വച്ചായിരുന്നു ചടങ്ങ്. വൈദ്യുതി മന്ത്രിയായതോടെ സ്ഥാനമൊഴിയുന്ന മുരളീധരന് പകരമാണ് തങ്കച്ചന്‍ ചുമതലയേറ്റത്. ഗ്രൂപ്പിനതീതമായി എല്ലാ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു.
കരുണാകരനും തങ്കച്ചനും ഒരു കാറില്‍ ആണ് എത്തിയത്. മുഖ്യമന്ത്രി എ.കെ. ആന്റണിയും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications