Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണിപ്പെടുത്തിയില്ല: വിഎസ്

തിരുവനന്തപുരം: താന്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രാധിപര്‍ മാധവന്‍കുട്ടിയെ ഭീഷണിപ്പെടുത്തിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

തന്റെ ഓഫീസില്‍ നിന്ന് ചിലര്‍ സിപിഎം സംബന്ധിച്ച വാര്‍ത്ത ചില പത്രം ഓഫീസുകളില്‍ വിളിച്ച് ചോര്‍ത്തിക്കൊടുക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസില്‍ സ്ഥിരമായി വാര്‍ത്തവരുന്നത് സംബന്ധിച്ച് മാധവന്‍കുട്ടിയോട് അന്വേഷിയ്ക്കുക മാത്രമാണ് ചെയ്തത്. അന്വേഷണത്തിന് മാധവന്‍കുട്ടി കൃത്യമായ മറുപടി നല്കാതെവന്നപ്പോള്‍ താന്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും വിഎസ് പറഞ്ഞു.

സിപിഎമ്മിനെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വമുണ്ട്. താന്‍ മാധവന്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പ്രചരിപ്പിയ്ക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന മാഫിയ പ്രവര്‍ത്തനമായേ ഇതിനെ കാണാനാവൂ.- വിഎസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+