കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് പ്ലാസ്റിക് സര്‍ജറി ചെയ്തെന്ന്

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പ്ലാസ്റിക് സര്‍ജറിയിലൂടെ മുഖം മാറ്റിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനാണ് ദാവൂദിന്റെ ശ്രമമെന്നറിയുന്നു.

ദാവൂദിനെ വിട്ടുകിട്ടാന്‍ യുഎസില്‍ നിന്ന് പാക് സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. അതിനാല്‍ ഇനി പാകിസ്ഥാനില്‍ തുടരുന്നത് അപകടമാണെന്നതിനാലാണ് ദാവൂദ് മുഖം മാറ്റിയതെന്ന് കരുതുന്നു. 2003 ഒക്ടോബര്‍ മുതല്‍ ദാവൂദ് പ്ലാസ്റിക് സര്‍ജറിയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാന്റെ ആണവസാങ്കേതികവിദ്യ ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട് ഡോ. അബ്ദുള്‍ ഖാദര്‍ഖാനെ ഇന്റലിജന്‍സ് ചോദ്യം ചെയ്യുന്നതും ദാവൂദിലെ അലട്ടുന്നുണ്ട്. കാരണം ദാവൂദ് ഡോ. ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡോ. ഖാന്റെ അനധികൃത ധനസമ്പാദനത്തിന് പിന്നില്‍ അധോലോകമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X