ഇറാഖ്: യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഒരു യുഎസ് സൈനികന്‍ തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന മൂന്നാമത്തെ ബോംബാക്രമണമാണിത്.
പട്ടാളക്കാരുടെ കോണ്‍വോയ് വാഹനത്തിന് നേരെ റോഡില്‍ നിന്ന് ബോംബെറിയുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സൈനികന്‍ കൊല്ലപ്പെട്ടത്. മറ്റൊരു പട്ടാളക്കാരന് മുറിവേറ്റു. ഇതോടെ ഇറാഖില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 376 ആയി.
യുഎസ് പിന്തുണയുള്ള ഇറാഖിലെ ഭരണകൗണ്‍സില്‍ അംഗമായ അകില അല്‍-ഹഷേമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച പേരെ അറസ്റ് ചെയ്തതായി ഇറാഖിലെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications