തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് 7 സീറ്റ്
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഏഴ് സീറ്റു നല്കാന്‍ എഐഎഡിഎംകെ തീരുമാനിച്ചു. ബിജെപിയ്ക്ക് ഏഴ് സീറ്റ് നല്കാന്‍ ധാരണയായതായി തമിഴ്നാട് ബിജെപി പ്രസിഡന്റ് സി.പി. രാധാകൃഷ്ണനാണ് അറിയിച്ചത്.
ഫിബ്രവരി 18 ബുധനാഴ്ച എഐഎഡിഎംകെയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സി.പി. രാധാകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടില്‍ ആറ് സീറ്റുകളും പോണ്ടിച്ചരിയില്‍ ഒരു സീറ്റും ഉള്‍പ്പെടെ ഏഴ് സീറ്റുകളാണ് നല്കുക. ചെന്നൈ(നോര്‍ത്ത്), ചിദംബരം(എസ്സി), ധര്‍മ്മപുരി, നീലഗിരി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, പോണ്ടിച്ചേരി എന്നീ സീറ്റുകള്‍ ബിജെപിയ്ക്ക് നല്കുന്നതായി മുഖ്യമന്ത്രി ജയലളിത പിന്നീട് അറിയിച്ചു.
നാഗര്‍കോവില്‍, നീലഗിരിസ്, പോണ്ടിച്ചേരി എന്നീ സീറ്റുകളില്‍ ബിജെപി നേരത്തെ വിജയിച്ചിട്ടുണ്ട്. ചൊവാഴ്ച ജയലളിതയും കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ ധാരണയുണ്ടായത്.












Click it and Unblock the Notifications