എഐപിജെഡി നേതാക്കള്‍ കോണ്‍ഗ്രസില്‍
ബാംഗ്ലൂര്‍: അന്തരിച്ച നേതാവ് രാമകൃഷ്ണ ഹെഗ്ഡെയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് ജനതാദളി(എഐപിജെഡി)ലെ 16 അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഫിബ്രവരി 18 ബുധനാഴ്ചയാണ് 16 പേര്‍ കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള ഔദ്യോഗികപ്രഖ്യാപനം വന്നത്. ഇത് സംബന്ധിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണയും പങ്കെടുത്തു.
മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍, മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ബി.എല്‍. ശങ്കര്‍, മുന്‍ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീല്‍, റിട്ട. ഐപിഎസ് ഓഫീസര്‍ എല്‍. രേവണസിദ്ധയ്യ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖര്‍.
ലിംഗായത്ത് സമുദായത്തില്‍പ്പെട്ട നേതാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ മുഖ്യമന്ത്രി കൃഷ്ണയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കര്‍ണ്ണാടകത്തിലെ പ്രമുഖ ശക്തിയായ ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകള്‍ നേടുകയെന്നതാണ് കൃഷ്ണയുടെ ലക്ഷ്യം.












Click it and Unblock the Notifications