Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് സെന്‍ട്രന്‍ ജയില്‍

തിരുവനന്തപുരം: കോട്ടയത്ത് പുതിയ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കുമെന്ന് മു ഖ്യമന്ത്രി എ.കെ. ആന്റണി. ഇതിനായി സ്ഥലം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയില്‍ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ സബ്ജയിലുകള്‍ സ്ഥാപിക്കും. കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ജയിലുകളോട് ചേര്‍ന്നായിരിക്കും സബ്ജയിലുകള്‍ സ്ഥാപിയ്ക്കുക.

ആലപ്പുഴയിലെ സബ്ജയില്‍ മാറ്റി സ്ഥാപിക്കും. കണ്ണൂരിലെ ദുര്‍ഗുണപരിഹാര പാഠശാല നര്‍ക്കോട്ടിക് ജയിലാക്കി മാറ്റും. ചീമേനിയില്‍ തുറന്ന ജയില്‍ തുറക്കാന്‍ എട്ടുലക്ഷം രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തടവുപുള്ളികളുടെ പരോള്‍ വ്യവസ്ഥസംബന്ധിച്ചും മറ്റും ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കും. തടവുപുള്ളികളുടെ ആഹാരക്രമത്തില്‍ കാര്യമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെമിനാറില്‍ ബി. വിജയകുമാര്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. മനുഷ്യാവകാശക്കമ്മിഷന്‍ അംഗം പ്രഫ. എസ്. വര്‍ഗീസ്, ജയില്‍ അഡീഷ നല്‍ ഡി.ജി.പി: ഡോ. അല്‍ഫോന്‍സ് ലൂയിസ് ഇറയില്‍, ഐ.ജി: എം.എന്‍. കൃഷ്ണമൂര്‍ത്തി, ജ യില്‍ ഡി.ഐ.ജി: ടി.എസ്. രഘുപതി എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+