പത്മജയ്ക്ക് സീറ്റ്: മുഖ്യമന്ത്രിയ്ക്ക് എതിര്‍പ്പ്
ദില്ലി: പത്മജയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്നല്കുന്നതിനെ മുഖ്യമന്ത്രി എ.കെ. ആന്റണി എതിര്‍ക്കുന്നു. ഫിബ്രവരി 18 ബുധനാഴ്ച രാവിലെ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ആന്റണി ഈ തീരുമാനം അറിയിച്ചതെന്ന് പറയുന്നു.
ഐഗ്രൂപ്പിന്റെയും കരുണാകരന്റെയും താല്പര്യപ്രകാരംമുരളിയ്ക്ക് മന്ത്രിസ്ഥാനം നല്കി. കരുണാകരന് രാജ്യസഭാസീറ്റ് നല്കണം. അതിനിടയില്‍ ഇനി പത്മജയ്ക്ക് പാര്‍ലമെന്റ് സീറ്റ് കൂടി നല്കാനാവില്ലെന്നതാണ് ആന്റണിയുടെ നിലപാട്.
ബുധനാഴ്ച രാവിലെ 10.15നാണ് ആന്റണി സോണിയാഗാന്ധിയെ കണ്ടത്. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു.












Click it and Unblock the Notifications