കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകുന്ദപുരത്തെ സാധ്യത ഇല്ലാതാക്കരുത്

  • By Staff
Google Oneindia Malayalam News

കൊച്ചി: മുകുന്ദപുരം കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള സീറ്റാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ അവിടുത്തെ സാധ്യത ഇല്ലാതാക്കരുതെന്നും പി.സി. ചാക്കോ.

പെട്ടെന്നുണ്ടായ ഐക്യം യുഡിഎഫിന്റെ വിജയത്തിന് അനുകൂലമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് അനിവാര്യമാണ്. ഇതിന് മുന്‍കൈ എടുത്തതും ത്യാഗം സഹിച്ചതും മുരളിയാണ്. - ചാക്കോ പറഞ്ഞു.

മുരളീധരന് സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയില്ല എന്നു പറയുന്നത് ശരിയല്ല. പാര്‍ട്ടിക്ക് വേണ്ടി മുരളി എടുത്ത തീരുമാനത്തെ അദ്ദേഹത്തിന്റെ അച്ഛനും സഹോദരിയും ചോദ്യം ചെയ്തത് ശരിയല്ലെന്നും ചാക്കോ പറഞ്ഞു.

കരുണാകരന്റെ തീരുമാനങ്ങള്‍ക്കെതിരെ നിലപാടെടുത്ത ചാക്കൊ കരുണാകരനെ നേരിട്ട് എതിര്‍ക്കുകയാണിപ്പോള്‍. പത്മജയ്ക്കെതിരെ തുറന്ന നിലപാടെടുക്കുകയാണ് മുകുന്ദപുരത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിക്കൊണ്ട് ചാക്കൊ ചെയ്തിരിയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ മുരളി അഭിപ്രായം ഒന്നും തന്നെ പ്രകടിപ്പിച്ചിട്ടില്ല. മുരളിയുടെ അഭിപ്രായം ചാക്കൊയുടേതിനോട് യോജിയ്ക്കുന്നതാണോയെന്ന് ഐ കോണ്‍ഗ്രസുകാര്‍ ഉറ്റുനോക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X