തിരുവനന്തപുരത്ത് പികെവി?
തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം സിപിഎമ്മിന് വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇവിടെ മുന്‍മുഖ്യമന്ത്രിയും സിപിഐ ദേശീയ നേതാവുമായ പി.കെ. വാസുദേവന്‍ നായരെ മത്സരിപ്പിയ്ക്കാനാണ് ആലോചന.
രണ്ട് പേരുകള്‍ തിരുവനന്തപുരത്തേയ്ക്ക് നിര്‍ദേശിച്ചിരുന്നു. മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്നായരുടേതും പികെവിയുടേതും. എന്നാല്‍ ഇരുവരും മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചു. എന്നാല്‍ പികെവിയുടെമേല് വീണ്ടും സമ്മര്‍ദ്ദം ചെലുത്താനാണ് സിപിഐയുടെ നീക്കം. സിപിഐ കേന്ദ്ര നേതൃത്വവും പികെവിയോട് ഇക്കാര്യം ആവശ്യപ്പെടും.
അടൂര്‍ മണ്ഡലത്തില്‍ ചെങ്ങറ സുരേന്ദ്രനെയും പൊന്നാനിയില്‍ പി.പി. സുനീറിനെയും മത്സരിപ്പിയ്ക്കും. തൃശൂരില്‍ ചന്ദ്രപ്പനായിരിക്കും സ്ഥാനാര്‍ത്ഥി. ഫിബ്രവരി 18 ബുധനാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.