Get Updates
Get notified of breaking news, exclusive insights, and must-see stories!

തിര. ഒടുവില്‍ മതി: കേരളം

ദില്ലി: സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ നടത്തുന്നതാണ് നല്ലതെന്ന് കേരളം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തില്‍ വിന്യസിയ്ക്കാന്‍ 59 കമ്പനി അര്‍ധസൈനികരെ കൂടുതലായി നല്കണമെന്നും കേരളം അഭ്യര്‍ത്ഥിച്ചു. കടുത്ത വരള്‍ച്ചയും എന്‍ട്രന്‍സ് പരീക്ഷകളുമാണ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ മതിയെന്ന തീരുമാനമെടുക്കാന്‍ കാരണം. സംസ്ഥാനത്തെ പരീക്ഷാതീയതികളുടെ പട്ടിക കമ്മീഷന് നല്കിയിട്ടുണ്ട്.

ഏപ്രില്‍ 26,29 തീയതികളില്‍ ചില കമ്പൈന്‍ഡ് പരീക്ഷകളുണ്ട്. മെയ് ആദ്യവാരത്തില്‍ ചില ബിരുദാനന്തരബിരുദ പരീക്ഷകളുമുണ്ട്. എന്‍ട്രന്‍സ് പരീക്ഷാതീയതികളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പി.ജെ. തോമസ് പറഞ്ഞു. കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായര്‍, ആഭ്യന്തരസെക്രട്ടറി എന്‍. രാമകൃഷ്ണന്‍, ഡിജിപി ഹോര്‍മിസ് തരകന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+