Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാടിക്കറ്റ് ഇനി വീട്ടുപടിയ്ക്കല്‍

കൊച്ചി: പ്രതിസന്ധിയില്‍ നിന്നും സിനിമാവ്യവസായത്തെ കരകയറ്റാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു.

ആവശ്യക്കാര്‍ക്ക് സിനിമാടിക്കറ്റ് വീട്ടിലെത്തിക്കാനാണ് പദ്ധതി. ഒരു സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്ന് തൃശൂരിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരിക്കുന്നത്. കൊച്ചിയിലും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന ഒരു ഏജന്‍സിയെ ഫെഡറേഷന്‍ അന്വേഷിച്ചുവരികയാണ്. ഈ പദ്ധതി സംസ്ഥാനത്തെ മറ്റ് ജില്ലകളിലും വൈകാതെ നടപ്പാക്കും.

തൃശൂരില്‍ ഫസ്റ്, സെക്കന്റ് ഷോകള്‍ക്ക് ടെലിഫോണിലൂടെ ഉച്ചയ്ക്ക്12മണിക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ വീട്ടുപടിയ്ക്കല്‍ ടിക്കറ്റ് നല്കും. ടിക്കറ്റ് നിരക്കിന് പുറമെ ഈ സേവനത്തിന് പ്രത്യേകം തുക ഈടാക്കും. ടിക്കറ്റുകള്‍ വീട്ടിലോ ഓഫീസുകളിലോ എത്തിയ്ക്കുന്ന പദ്ധതിയെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്ക്കുന്നവര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ഐസക് ഫ്രാന്‍സിസ് പറയുന്നു.

കൊച്ചിയില്‍ ഇന്റര്‍നെറ്റിലൂടെ ബുക്ക് ചെയ്താല്‍ ടിക്കറ്റ് നല്കുന്ന രണ്ട് ഏജന്‍സികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പക്ഷെ നഗരത്തിലെ ഏതാനും തിയറ്ററുകളുമായി മാത്രമേ ഈ ഏജന്‍സികള്‍ക്ക് ബന്ധമുള്ളൂ. ഐടി മേഖലയില്‍ ജോലിചെയ്യുന്നവരാണ് ഇന്റര്‍നെറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളൂ. ഇത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

ഇപ്പോള്‍ ടെലിഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അത് വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് സംവിധാനമില്ല. മാത്രമല്ല ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരില്‍ പലരും തിയറ്ററില്‍ എത്താറുമില്ല. ഈ കുറവ് പരിഹരിയ്ക്കാനാണ് ഫെഡറേഷന്‍ ശ്രമിയ്ക്കുന്നത്.

പുതിയ ഒരു സിനിമ റിലീസാകുമ്പോള്‍ ടിക്കറ്റിനായി ക്യൂവില്‍ നിന്ന് സമയം പാഴാക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് പല കുടുംബങ്ങളും സിനിമയ്ക്ക് വരാറില്ല. വീട്ടുപടിയ്ക്കല്‍ ടിക്കറ്റ് എത്തുമെന്ന് അറിഞ്ഞാല്‍ ഇവരില്‍ പലരും തിയറ്ററില്‍ എത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+