കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ച് നീങ്ങാന്‍ കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗ്രൂപ്പ് വഴക്കിന്റെ തലവേദനയ്ക്ക് കോണ്‍ഗ്രസില്‍ താല്ക്കാലിക വിരാമമായി. തിരഞ്ഞെടുപ്പ് തീരും വരെ മറ്റ് ഗ്രൂപ്പുകളോട് സഹകരിച്ച് നീങ്ങാനാണ് ലീഡര്‍ അണികള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദേശം.

ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ ഒന്നൊന്നായി ഹൈക്കമാന്റില്‍ നിന്ന് നേടിയെടുക്കുകയാണ് ഐഗ്രൂപ്പ്. പി.പി. തങ്കച്ചന്‍ കെപിസിസി പ്രസിഡന്റായതോടെ കരുണാകരന്‍ കൂടുതല്‍ സന്തുഷ്ടനാണ്. ഇനി കോടോത്ത് ഗോവിന്ദന്‍നായരുടെ സസ്പെന്‍ഷന്‍ കൂടി പിന്‍വലിയ്ക്കുകയാണ് കരുണാകരന്റെ ലക്ഷ്യം.

ഇനി സീറ്റ്വിഭജനക്കാര്യത്തെച്ചൊല്ലി വീണ്ടും ഭിന്നതകള്‍ പുറത്തുവരുമോ എന്നറിയില്ല. ഐ ഗ്രൂപ്പിന് എട്ട് സീറ്റുകള്‍ ലഭിയ്ക്കണമെന്നതാണ് കരുണാകരന്റെ ആവശ്യം.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ പി.സി. ചാക്കോയ്ക്കെതിരെ കരുണാകരന്‍ ചില പരോക്ഷപ്രസ്താവനകള്‍ നടത്തിയതായി പറയുന്നു. ചാക്കോയ്ക്ക് മുകുന്ദപുരം സീറ്റ് നല്കാനാവില്ലെന്നായിരുന്നു കരുണാകരന്‍ പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X