Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവരാത്രി: ആലുവ ഒരുങ്ങി

ആലുവ: മഹാശിവരാത്രിയ്ക്ക് ആലുവ മണല്‍പ്പുറം ഒരുങ്ങി. ഫിബ്രവരി 18 ബുധനാഴ്ചയാണ് ശിവരാത്രി.

പെരിയാറിന്റെ തീരത്തുള്ള മണല്‍പ്പുറത്ത് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആലുവ മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചു. ശിവരാത്രിയ്ക്ക് ഇവിടെ പതിനായിരങ്ങളാണ് എത്തുക.

കെഎസ്ഇബിയുടെ സഹായത്തോടെ മണല്‍പ്പുറത്ത് അലങ്കാരദീപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 400 ഫ്ലൂറസന്റ് ട്യൂബുകളും 2,500 ബള്‍ബുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി കെഎസ്ഇബിയ്ക്ക് 6.56 ലക്ഷം രൂപ മുനിസിപ്പാലിറ്റി മുന്‍കൂറായി നല്കി.

കുളിക്കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് നാവികസേനയിലെ മുങ്ങല്‍വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ചിലര്‍ അടിയൊഴുക്കുള്ള ഭാഗത്ത് മുങ്ങാനിറങ്ങി അപകടം വരുത്തിവയ്ക്കുന്ന പതിവുണ്ട്.

ആലുവ സര്‍ക്കാര്‍ ആശുപത്രി 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിയ്ക്കും. മുനിസിപ്പാലിറ്റി, താലൂക്ക് ആശുപത്രി, അമൃത ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകള്‍ അന്ന് പ്രവര്‍ത്തിയ്ക്കും.

കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പറവൂര്‍ കവലയില്‍ താല്ക്കാലിക ബസ് സ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക തീവണ്ടി സര്‍വീസുകളും അന്ന് ഉണ്ടാകും. മണല്‍പ്പുറത്ത് മൂന്നാഴ്ച നീണ്ട് നില്ക്കുന്ന വ്യാപാരമേളയും സംഘടിപ്പിച്ചിട്ടുണ്ട്. പെരിയാറിന് അക്കരെ നിന്നുള്ള ഭക്തരെ കൊണ്ടുവരാന്‍ ബോട്ട് സര്‍വീസ് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+