Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസ് മീറ്റ് ഇന്നുമുതല്‍

കൊച്ചി: കേരളത്തിലെ വ്യവസായികള്‍ക്ക് കൂടുതല്‍ സാദ്ധ്യതകള്‍ തുറക്കാനുള്ള ലക്ഷ്യവുമായി ബിസിനസ് ടു ബിസിനസ് മീറ്റ് ഫിബ്രവരി 19 വ്യാഴാഴ്ച കൊച്ചിയില്‍ തുടങ്ങും. 21 ശനിയാഴ്ചയാണ് ഈ സമ്മേളനം സമാപിയ്ക്കുന്നത്.

കേരളത്തിലെ ചെറുകിട വ്യവസായിക ഉല്പ്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണി നേടിക്കൊടുക്കുകയെന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. വൈകീട്ട് അഞ്ചേകാലിനാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം.

Business to Business meet Logoകേരളത്തിന്റെ വിവിധ ജില്ലകളിലുള്ള 310 വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. എറണാകുളത്ത് നിന്ന് 75 ഉം തൃശൂരില്‍ നിന്ന് 40 ഉം തിരുവനന്തപുരത്ത് നിന്ന് 33ഉം സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. മേളയ്ക്ക് രജിസ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവരാണ്. ഈ രംഗത്തുള്ള 69 സ്ഥാപനങ്ങളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്.

മൂന്ന് വിദേശരാജ്യങ്ങളുടെ വ്യാപാര പ്രതിനിധികളുള്‍പ്പെടെ 250 പേര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. നെതര്‍ലാന്‍ഡ്സുമായി വ്യവസായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിനുള്ളള വിശദാംശങ്ങള്‍ സംബന്ധിച്ച് പ്രത്യേക സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

നെതര്‍ലാന്‍ഡ്സ് അംബാസിഡര്‍ ഇ. എഫ്. സി നിയേഹെ, കെ. എസ്. ഐ. ഡി. സി ചെയര്‍മാന്‍ ടി. കെ. എ നായര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി, എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ യൂസഫലി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റി ഡോ. പി. കെ വാര്യര്‍, ഇന്‍ഡോ ജര്‍മന്‍ എക്സ്പോര്‍ട്ട് പ്രോജക്ട് ഡയറക്ടര്‍ ദേട്രിച്ച് കോംബ്സള്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ തോമസ് കൊണ്ടോടി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, ഡയറക്ടര്‍ പി. എച്ച് കുര്യന്‍, ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.

അഗോളക നിക്ഷേപക സംഗമത്തിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു മീറ്റ് നടത്തുന്നത്.

എറണാകുളത്തെ ഗള്‍ഫാര്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് 5.15-നാണ് ഉദ്ഘാടനം. ഇത് വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിയ്ക്കും.

കൃഷി മന്ത്രി കെ. ആര്‍ ഗൗരിയമ്മ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരളാ ഇന്‍വെസ്റര്‍ ഗൈഡ് മന്ത്രി പ്രഫ. കെ. വി തോമസും മേളയില്‍ വ്യവസായികോല്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ മന്ത്രി ഡോ. എം.എ കുട്ടപ്പനും പ്രകാശനംചെയ്യും. എഴുപതു ലക്ഷം രൂപയോളമാണ് പരിപാടിയുടെ മൊത്തം ചെലവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+