താന്‍ ഐ ഗ്രൂപ്പില്‍ തന്നെ: ചാക്കൊ
കൊച്ചി: താന്‍ ഇപ്പോഴും ഐ ഗ്രൂപ്പില്‍ തന്നെയെന്ന് പി.സി. ചാക്കൊ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് ചാക്കൊ ഇക്കാര്യം വാര്‍ത്താ ലേഖകരോട് പറഞ്ഞത്.
താന്‍ ഐ ഗ്രൂപ്പില്‍ ചേര്‍ന്നത് ഏതെങ്കിലും പ്രത്യേക നേതാക്കളെ കണ്ടിട്ടല്ല. ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഐ ഗ്രൂപ്പിലാണ്. എന്നാല്‍ കരുണാകരന്‍ പറയുന്നത് ചാക്കൊ ഐ ഗ്രൂപ്പിലില്ലെന്നാണ്. കരുണാകരന്റെ ഈ അഭിപ്രായം സ്വയം പരാജിതനാക്കുന്ന ഒന്നാണെന്നാണ് ചാക്കൊയുടെ അഭിപ്രായം. പലപ്പോഴും കരുണാകരന്‍ വിചിത്രമായ രീതിയിലാണ് പെരുമാറുന്നത്. തിരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ കരുണാകരന്‍ തന്നോട് എതിര്‍പ്പ് പ്രകടിപ്പിയ്ക്കുക പതിവാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും സൗഹൃദത്തിലാവും. ഇപ്പോള്‍ കരുണാകരന്റെ വിദ്വേഷത്തിന് പ്രത്യേക കാരണം ഒന്നും തന്നെ കാണുന്നില്ല. ചാക്കൊ പറയുന്നു.












Click it and Unblock the Notifications