ചവറ തെക്കുംഭാഗത്ത് ഹര്‍ത്താല്‍
കൊല്ലം: സിപിഐയില്‍ നിന്ന് ആര്‍എസ്പിയില്‍ ചേര്‍ന്നയാള്‍ വെട്ടേറ്റ് മരിച്ചു . ഇതേ തുടര്‍ന്ന് ആര്‍എസ്പി ചവറ തെക്കുംഭാഗത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഈയിടെ ആര്‍എസ്പിയിലേക്ക് മാറിയ സുധാകരന്‍(55) എന്നയാളെയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐ അനുഭാവികളായിരുന്നു കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
സുധാകരന്റെ ഉടമസ്ഥതയിലുള്ള കയര്‍ഫാക്ടറിയില്‍ കയറിയാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. പക്ഷെ കൊലനടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയതെന്ന് ഷിബു ബേബിജോണ്‍ എംഎല്‍എ പരാതിപ്പെടുന്നു.
ഇപ്പോള്‍ ഈ പ്രദേശത്ത് സംഘാര്‍ഷാവസ്ഥ നിലനില്ക്കുകയാണ്.












Click it and Unblock the Notifications