മുത്തങ്ങയില്‍ കുടില്‍ കെട്ടുമെന്ന് ജാനു
സുല്‍ത്താന്‍ ബത്തേരി: എറണാകുളത്ത് നടക്കുന്ന ആദിവാസി- ദളിത് സമുദായങ്ങളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ മഹാസഭ രൂപീകരിച്ചശേഷം മുത്തങ്ങ അടക്കമുള്ള സ്ഥലങ്ങളില്‍ ആദിവാസികള്‍ കുടില്‍കെട്ടുമെന്ന്ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു വ്യക്തമാക്കി. ബത്തേരിയില്‍ നടന്ന രാഷ്ട്രീയ പ്രതിജ്ഞാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാനു.
ആദിവാസികള്‍ രാഷ്ട്രീയ അടിമത്തം വലിച്ചെറിഞ്ഞ ദിവസമാണ് ഫെബ്രുവരി 19. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജാഥ നടത്താന്‍ ഇനി ആദിവാസികളെ കിട്ടില്ല. സംഘടിച്ച് രാഷ്ട്രീയ, സാമൂഹിക ശക്തിയായി മാറി അവകാശങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യം -ജാനു കൂട്ടിച്ചേര്‍ത്തു.
ജാനു പ്രസംഗിച്ച സമ്മേളനം സുല്‍ത്താന്‍ ബത്തേരിയിലെ ഒരു മൈതാനത്ത് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആ മൈതാനത്ത് സമ്മേളനം നടത്താന്‍ പൊലീസ് ഗോത്രമഹാസഭയ്ക്ക് അനുമതി നല്‍കിയില്ല. തുടര്‍ന്നം പഞ്ചായത്ത് ഓഫീസ് പരിസരത്താണ് സമ്മേളനം നടത്തിയത്.
48 മണിക്കൂര്‍ നേരത്തേക്ക് സ്വതന്ത്രമൈതാനി പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ എന്‍. ബാദുഷയ്ക്ക് അനുവദിച്ചുവെന്ന കാരണം പറഞ്ഞാണ് പോലീസ് ഗോത്രമഹാസഭയ്ക്ക് മൈതാനം നല്‍കാനുള്ള അനുമതി നിഷേധിച്ചത്. കമ്യൂണിറ്റി ഹാളില്‍ സമ്മേളനം നടത്താനാണ് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ അവിടെ സമ്മേളനം നടത്താന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല.
മൈതാനിയില്‍ സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍ ഗോത്രമഹാസഭ നടത്തിയിരുന്നു. എന്നാല്‍ ഫ്രിബ്രവരി 18 ഉച്ചയോടെ പോലീസ് മൈക്കും കസേരകളും എടുത്തുമാറ്റി. ഇതില്‍ പ്രതിഷേധിച്ച് ഗോത്രമഹാസഭാ പ്രവര്‍ത്തകര്‍ ബത്തേരി ടൗണില്‍ പ്രകടനം നടത്തി. സമ്മേളനത്തിനുശേഷം ചാലിഗദ്ദ കോളനിയിലെ കരിയന്‍ മൂപ്പന്‍ ദീപശിഖയ്ക്ക് തിരികൊളുത്തി.












Click it and Unblock the Notifications