പുതിയ പാര്‍ട്ടിയുമായി ജാനു
കൊച്ചി: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സി.കെ. ജാനു ആദിവാസി രാഷ്ട്രീയ മഹാസഭ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു.
മുത്തങ്ങ വെടിവയ്പ് നടന്നതിന്റെ ഒന്നാം വാര്‍ഷികദിനമായ ഫിബ്രവരി 19 വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ആദിവാസി ദളിത് സമുദായ രാഷ്ട്രീയ സമ്മേളനത്തിലാണ് ഈ തീരുമാനമുണ്ടായത്. ആദിവാസികള്‍ക്കു വേണ്ടി സ്വയം പോരാടുന്ന പാര്‍ട്ടി എന്ന നിലയ്ക്കാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് സി.കെ.ജാനു പറഞ്ഞു.
ഭൂമിയ്ക്കു വേണ്ടി മുത്തങ്ങയില്‍ തുടങ്ങിയ സമരം പുനരാരംഭിക്കുമെന്നും ജാനു അറിയിച്ചു. ഒരു രാഷ്ട്രീയപാര്‍ട്ടിയും ആദിവാസികളുടെ ക്ഷേമത്തിനായി ശ്രമിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചതെന്ന് ജാനു പറഞ്ഞു.












Click it and Unblock the Notifications