ഇടതുമുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയായി
തിരുവനന്തുപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ്വിഭജനം ഇടതുപക്ഷ ജനാധിപത്യമുന്നണി പൂര്‍ത്തിയാക്കി.
മാര്‍ക്സിസ്റ് പാര്‍ട്ടി 14 സീററുകളില്‍ മത്സരിയ്ക്കും. നാല് സീറ്റുകളിലാണ് സി പി ഐ മത്സരിയ്ക്കുന്നത്. ഒരു സീറ്റില്‍ ജനതാദള്‍ (എസ്) ഉം ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് (ജോസഫ്) ഉം മത്സരിയ്ക്കും.
1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് സ്വീകരിച്ച അതേ സീറ്റ് വിഭജന രീതി തന്നെയാണ് ഇപ്പോഴം സ്വീകരിച്ചതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍.എസ്.പി., എന്‍.സി.പി., കോണ്‍ഗ്രസ് എസ്, കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) എന്നീ ചെറിയ കക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കിയിട്ടില്ല.
സി.പി.ഐ യുടെ സീറ്റുകള്‍
1 പൊന്നാനി
2 തൃശൂര്‍
3 അടൂര്‍
4 തിരുവനന്തപുരം
തിരുവനന്തപുരത്ത് സി. പി. ഐ യുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരായിരിയ്ക്കും മത്സരിയ്ക്കുക.
കോഴിക്കോട്ട് ജനതാദള്‍ (എസ്) ഉം ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിയ്ക്കും.
ഫിബ്രവരി 21 ശനിയാഴ്ച ചേരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിയ്ക്കുമെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.












Click it and Unblock the Notifications