എല്‍ഡിഎഫ്: 16 സീറ്റുകളില്‍ ധാരണ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി.
ഫിബ്രവരി 19 വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. അതേ സമയം മഞ്ചേരി, മൂവാറ്റുപുഴ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ധാരണയായിട്ടില്ല.
മാവേലിക്കരയില്‍ അഡ്വ. ഡേവിഡിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിയ്ക്കുന്നുണ്ട്. ഒമ്പത് സീറ്റുകളില്‍ സിപിഎം മത്സരിയ്ക്കും. ഡിവൈഎഫ്ഐ നേതാവ് എന്‍.എന്‍. കൃഷ്ണദാസ് തന്നെയായിരിക്കും പാലക്കാട് സ്ഥാനാര്‍ത്ഥി. ഇടുക്കി സീറ്റ് പി.ജെ. ജോസഫിന് തന്നെ നല്കും.
കോഴിക്കോട് സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. അത് ജനതാദളിന് നല്കും. എന്‍സിപിയ്ക്ക് മാവേലിക്കര നല്കാന്‍ നീക്കമുണ്ട്. എന്‍സിപി, കോണ്‍ഗ്രസ് (എസ്) എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications