മുരളി വടക്കാഞ്ചേരിയില്‍ തന്നെ, ബാലറാം രാജിവയ്ക്കും
തിരുവന്തപുരം: ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായ കെ. മുരളീധരന്‍ മത്സരിയ്ക്കുന്നത് വടക്കാഞ്ചേരിയില്‍ തന്നെയെന്ന് ഉറപ്പായി. ഫിബ്രവരി 20 വെള്ളിയാഴ്ച വടക്കാഞ്ചേരി എം.എല്‍.എ വി. ബാലറാം എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയാണ്. മുരളീധരന് നിയമസഭയിലേയ്ക്ക് മത്സരിയ്ക്കാന്‍ വേണ്ടിയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ബാലറാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ബാലറാം സ്പീക്കര്‍ക്കാണ് രാജികത്ത് നല്‍കുന്നത്.
നേരത്തേ മുരളി മറ്റ് പല മണ്ഡലങ്ങളിലും മത്സരിയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് മണ്ഡലമായ പൊന്നാനി, വയനാട്ടിലെ സുര്‍ത്താന്‍ ബത്തേരി എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ആയിരിയ്ക്കും മത്സരമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് വടക്കാഞ്ചേരിയിലായിരിയ്ക്കും മുരളി മത്സരിയ്ക്കുക എന്ന വാര്‍ത്ത വന്നത്. തൃശൂര്‍ ജില്ലയില്‍ തന്നെ മത്സരിയ്ക്കുന്നത് മുരളിയ്ക്ക് കൂടുതല്‍ അനുകൂലമായിരിയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്ത്വം കരുതുന്നത്.












Click it and Unblock the Notifications