മുത്തങ്ങ: ഇന്ന് ഒരു വര്‍ഷം
ബത്തേരി: മുത്തങ്ങ വെടിവയ്പ് നടന്നിട്ട് ഫിബ്രവരി 19 വ്യാഴാഴ്ച ഒരു വര്‍ഷം തികയുന്നു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ പൊലീസ്,വനം ഉദ്യോഗസ്ഥര്‍ മുത്തങ്ങയില്‍ എത്തിയിട്ടുണ്ട്.
വിവിധ റേഞ്ചുകളില്‍ നിന്നായി നൂറോളം വനംവകുപ്പുദ്യോഗസ്ഥര്‍ ഇവിടെ എത്തിയിട്ടുണ്ട്. ഡിഎഫ്ഒ ഫണീന്ദ്രകുമാര്‍ റാവുവിന്റെ നേതൃത്വത്തില്‍ എല്ലാ റേഞ്ച് ഓഫീസര്‍മാരും ചേര്‍ന്നാണ് സുരക്ഷയ്ക്ക് നേതൃത്വം നല്കുന്നത്.
മുത്തങ്ങ അനുസ്മരണ സമിതി നടത്തുന്ന മുത്തങ്ങ അനുസ്മരണവും ആദിവാസി കര്‍ഷക പൗരാവകാശ സമ്മേളനവും മുത്തങ്ങ സ്കൂളിനടുത്ത് ഒരു സ്വകാര്യവ്യക്തിയുടെ വയലില്‍ നടക്കും. വനഭൂമിയിലല്ലാത്തതിനാല്‍ സമ്മേളനം തടയില്ലെന്ന് പൊലീസ് അറിയിച്ചു. അഴീക്കോട്, എം.എന്‍. രാവുണ്ണി, അഡ്വ. പി.എ. പൗരന്‍ എന്നിവര്‍ പ്രസംഗിയ്ക്കും.












Click it and Unblock the Notifications