മുത്തങ്ങ: സ്ഥിതി ശാന്തം
മുത്തങ്ങ: ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദിവാസികള്‍ക്ക് നേരെ പൊലീസ് വെടിവയ്പ് നടത്തിയ സംഭവത്തിന്റെ ഒന്നാം വാര്‍ഷികം സമാധാനപരമായി കടന്നുപോയി.
യാതൊരു അനിഷ്ടസംഭവങ്ങളും ഉണ്ടായില്ല. പോരാട്ടം, അയ്യങ്കാളിപ്പട എന്നീ സംഘടനയില്‍പ്പെട്ടവര്‍ കയ്യേറ്റഭൂമിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇവിടെ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ആരും എത്തിയില്ല. ആദിവാസി ഗോത്രസഭയുടെ ആരും ഇവിടെ എത്തിയില്ല. കൊച്ചിയില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കാനുള്ള ചടങ്ങിലായിരുന്നു ജാനുവും ഗീതാനന്ദനും എല്ലാം.
മുത്തങ്ങ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് ഒരു സ്വകാര്യവ്യക്തിയുടെ വയലില്‍ ഒന്നാം വാര്‍ഷികദിനം ആചരിച്ചു. കെ. പാനൂര്‍ ചടങ്ങില്‍ പങ്കെടുത്തു. മുത്തങ്ങ സംഭവത്തില്‍ പൊലീസ് വെടിവയ്പില്‍ മരിച്ച ആദിവാസിയുവാവിന്റെ രക്തസാക്ഷിത്വം പൊന്‍കുഴിയില്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ ആചരിച്ചു.












Click it and Unblock the Notifications