ഐക്യമുന്നണി ഏകോപന സമിതി 24 ന് ചേരും
തിരുവനന്തപുരം: മാസങ്ങളായി കൂടാതിരുന്ന ഐക്യമുന്നണി സമിതി യോഗം ചേരുന്നു. ഫിബ്രവരി 24 ന് യോഗം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കാരണമാണ് കഴിഞ്ഞ കുറേക്കാലമായി ഐക്യമുന്നണി ഏകോപന സമിതി യോഗം ചേരാതിരുന്നത്. ഓഗസ്റ് 22 നാണ് സമിതി ഒടുവില്‍ യോഗം ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സ്ഥിതിയ്ക്ക് സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ മുന്നണിയില്‍ തീരുമാനിയ്ക്കേണ്ടതുണ്ട്.
കേരളാ കോണ്‍ഗ്രസിന്റെ പിള്ള, ജേക്കബ് വിഭാഗങ്ങളും ആര്‍.എസ്.പി. (ബി) യും സീറ്റുകള്‍ ആവശ്യപ്പെട്ടത് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുസ്ലിം ലീഗിന് നല്‍കേണ്ട സീറ്റിനെ സംബന്ധിച്ചും പ്രശ്നങ്ങളുണ്ട്.
ലോക്സഭാ സീറ്റിനെക്കുറിച്ച് മാത്രല്ല ഐക്യമുന്നണി സമിതി തീരുമാനമെടുക്കേണ്ടത്. ദേവസ്വം ബോര്‍ഡ്, പി.എസ്.സി. തുടങ്ങിയ സ്ഥാപനങ്ങളിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ അംഗങ്ങളെ നിയമിയ്ക്കേണ്ടതുണ്ട്. ഇതും പാര്‍ട്ടികള്‍ വീതിച്ചെടുക്കുകയാണ് പതിവ്. ഈ രണ്ട് സ്ഥാപനങ്ങള്‍ക്ക് പുറമേ പല ഫെഡറേഷനുകളിലെ ചെയര്‍മാന്‍മാരേയും നിയമിയ്ക്കേണ്ടതുണ്ട്.












Click it and Unblock the Notifications