കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ തിവണ്ടി സ്ഫോടനത്തില്‍ 300 മരണം

  • By Staff
Google Oneindia Malayalam News

നെയ്ഷാബുര്‍, ഇറാന്‍: വടക്ക് കിഴക്കന്‍ ഇറാനില്‍ ഫിബ്രവരി 18 ബുധനാഴ്ച ഒരു തീവണ്ടിയില്‍ ഉണ്ടായ പൊട്ടിതെറിയില്‍ ഏകദേശം 300 ാളം പേര്‍ മരിച്ചു.

പെട്രോളും ഗന്ധകവും രാസവളങ്ങളും കയറ്റിയ തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്നാണ് പൊട്ടിത്തെറിച്ചത്. 300 ലേറെ പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ടെഹ്റാനില്‍ നിന്ന് 400 മെയില്‍ അകലെയുള്ള നെയ്ഷാബുര്‍ മേഖലയിലാണ് ദുരന്തമുണ്ടായത്. സ്ഫോടനം നടന്ന പ്രദേശത്തിന്റെ 12 മെയില്‍ ചുറ്റളവിലുള്ള അഞ്ചു ഗ്രാമങ്ങള്‍ക്ക് കനത്ത നാശം നേരിട്ടു. സ്ഫോടന ശബ്ദം 80 കിലോമീറ്റര്‍ ദൂരെവരെ കേള്‍ക്കാമായിരുന്നു. വീണ്ടും പൊട്ടിതെറി ഉണ്ടാവുമോയെന്ന ഭയം കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടായിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അിശമന സേനാംഗങ്ങളും കാഴ്ചക്കാരായെത്തിയവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നെയ്ഷാബുറിലെ ഗവര്‍ണര്‍, മേയര്‍, അിശമനസേനാവിഭാഗം മേധാവി എിവരും മരിച്ചവരില്‍ ഉള്‍പ്പെടുതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്നാണ് തീവണ്ടി പാളം തെറ്റിയതെന്ന് കരുതുന്നു. എഞ്ചിനില്ലാതെ നിറുത്തിയിട്ടിരുന്ന തീവണ്ടി ഭൂചലനത്തെ തുടര്‍ന്ന് ഓടുകയായിരുന്നു. എന്‍ജിനും ഡ്രൈവറുമില്ലാതെ ഓടിയ തീവണ്ടി ഖയ്യാം സ്റേഷനിലെത്തിയപ്പോഴായിരുന്നു മറിഞ്ഞതും സ്ഫോടനമുണ്ടാ യതും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X