Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എന്‍എല്‍ വിപുലീകരണത്തിന്

കൊച്ചി: ഈ വര്‍ഷം അവസാനത്തോടെ ബിഎസ്എന്‍എല്‍ മറ്റൊരു വിപൂലീകരണത്തിന് ഒരുങ്ങുന്നു.

കേരളത്തിലെ മൊബൈല്‍ കണക്ഷനുകളുടെ ശേഷി 4.2 ലക്ഷം കൂട്ടാനുള്ള വിപുലീകരണം ഇപ്പോള്‍ നടന്നുവരികയാണ്. വര്‍ഷാന്ത്യത്തിലെ വിപുലീകരണത്തോടെ 10 ലക്ഷം കൂടുതല്‍ കണക്ഷനുകള്‍ കേരളത്തിലും ലക്ഷദ്വീപിലുമായി നല്‍കാനാവും.

സംസ്ഥാനത്തെ 348 സ്ഥലങ്ങളിലാണ് ബിഎസ്എന്‍എല്ലിന് ബന്ധസൗകര്യം (കണക്റ്റിവിറ്റി) ഉള്ളത്. വിപുലീകരണത്തോടെ ഇത് 377 സ്ഥലങ്ങളാവും.

ഇപ്പോള്‍ നടന്നുവരുന്ന വിപുലീകരണം മാര്‍ച്ചിലോ ഏപ്രില്‍ മധ്യത്തിലോ പൂര്‍ത്തിയാവും. 3.26 ലക്ഷം ശേഷിയുള്ള ബിഎസ്എന്‍എല്‍ ശൃംഖലയില്‍ 3.40 ലക്ഷത്തിലേറെ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. വിപുലീകരണം പൂര്‍ത്തിയാവുന്നതോടെ വൈകുന്നേരങ്ങളില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബന്ധസൗകര്യപ്രശ്നം (കണക്റ്റിവിറ്റി പ്രശ്നം)പരിഹരിക്കപ്പെടും. കൂടുതല്‍ പേര്‍ക്ക് കണക്ഷന്‍ നല്‍കിയതിനാണ് ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് പ്രശ്നങ്ങള്‍ നേരിടുന്നത്. വിപുലീകരണം ഘട്ടങ്ങളായി പുരോഗമിക്കുന്നതിന് അനുസരിച്ച് ബിഎസ്എന്‍എല്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കും.

അടുത്ത വര്‍ഷത്തോടെ 373 സ്ഥലങ്ങള്‍ കൂടി ബിഎസ്എന്‍എല്‍ ശൃംഘലയുമായി ബന്ധിപ്പിക്കും. ഇതോടെ കേരളത്തിലെയും ലക്ഷദ്വീപിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും ബിഎസ്എന്‍എല്‍ന്റെ മൊബൈല്‍ സൗകര്യം ലഭിക്കും. അടുത്ത വര്‍ഷം ജൂലൈയോടെ ബേസ് ടെര്‍മിനല്‍ സ്റേഷനുകളുടെ എണ്ണം 750 ആവും. 2005ഓടെ ഇത് 1000 എണ്ണമാവും.

വിപുലീകരണത്തോടൊപ്പം ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ് (ജിപിആര്‍എസ്) എന്ന പുതിയ സാങ്കേതികവിദ്യ പുറത്തിറക്കും. ഇതോടെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ സിഡിഎംഎ സര്‍വീസുമായി ബിഎസ്എന്‍ മൊബൈല്‍ സര്‍വീസിന് കിടപിടിക്കാനാവും.

ഉടന്‍ നടക്കുന്ന വിപുലീകരണത്തിന് 200 കോടി രൂപയാണ് ചെലവാക്കന്നത്. പിന്നീടുള്ള വിപുലീകരണത്തിന് 500 കോടിയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+