ജീവന്‍ ടിവി വികസനത്തിന് 25 കോടിയുടെ പദ്ധതി
കൊച്ചി: ജീവന്‍ടിവി വികസനത്തിന് 25 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി ജീവന്‍ ടെലികാസ്റിംഗ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായിട്ടായിരിയ്ക്കും ഈ വികസനം. സ്റുഡിയോ വികസനവും കൂടുതല്‍ ഉപകരണങ്ങള്‍ സമാഹരിക്കലും മറ്റുമായി ആദ്യഘട്ടത്തില്‍ പത്തുകോടി രൂപ മുടക്കും. പരിപാടികളുടെയും വാര്‍ത്തയുടെയും ഉള്ളടക്കം മെച്ചപ്പെടുത്തുതിനും കൂടുതല്‍ പണം ചെലവിടും.
രണ്ടാംഘട്ടത്തില്‍ ചാനലുകളുടെ എണ്ണം കൂട്ടുന്നതടക്കമുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. പരമ്പരകളും തയാറായി വരികയാണ്. കുടുംബ വിനോദ ചാനല്‍ എന്ന നിലയില്‍ കൂടുതല്‍ മികവ് നിലനിര്‍ത്തുകയാണ് ചാനലിന്റെ ലക്ഷ്യം. ജീവന്‍ ടിവി സംപ്രേഷണം യൂറോപ്പില്‍ താമസിയാതെ ലഭ്യമാക്കും.
കാര്‍ഷിക പരിപാടിയായ ഹരിതകേരളത്തിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ ഹരിതശ്രീ അവാര്‍ഡ് മേയ് ആദ്യവാരം സമ്മാനിക്കും. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക.
ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യു (സോമതീരം), ഫിനാന്‍സ് ഡയറക്ടര്‍ ഐസക് ജോസഫ്, ജീവന്‍ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ബാബു ജോസഫ്, ചീഫ് ഓഫ് പ്രോഗ്രാംസ് സനല്‍ പോറ്റി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications