റിലയന്‍സ്: ഒരാഴ്ചയ്ക്കകം ഒരു ലക്ഷം
മുംബൈ: റിലയന്‍സ് ഇന്‍ഫോകോം ഫിബ്രവരി 10 ന് വിപണിയിലിറക്കിയ പ്രിപെയ്ഡ് ഫോണുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നു. ഒറ്റയാഴ്ചക്കുള്ളില്‍ ഒരുലക്ഷം പേരാണ് റിലയന്‍സിന്റെ പ്രീപെയ്ഡ് കണക്ഷന്‍ എടുത്തത്.
3,500 രൂപയാണ് ഡബ്ല്യൂഎല്‍എല്‍ - സിഡിഎംഎ ഫോണിനും കണക്ഷനുമായി റിലയന്‍സ് ഈടാക്കുന്നത്. കണക്ഷനോടൊപ്പം 200 രൂപാ ടോക്ക് ടൈം മൂല്യമുള്ള 10 കൂപ്പണുകള്‍ സൗജന്യമായി ലഭിക്കും.
ഇതില്‍നിന്നുള്ള വരുമാനം 35 കോടി രൂപയാണ്. നേരത്തെ റിലയന്‍സിനുണ്ടായിരുന്ന ഉപയോക്താക്കളുടെ എണ്ണം 60 ലക്ഷമായിരുന്നു. പ്രീപെയ്ഡ് നിലവില്‍ വന്ന് ഒരാഴ്ചക്കുള്ളില്‍ അത് 61 ലക്ഷമായി മാറി.
ഇപ്പോഴുള്ള കുതിപ്പ് റിലയന്‍സിന്റെ പ്രീപെയ്ഡ് സേവനം നിലനിര്‍ത്തുകയാണെനില്‍ ഇന്ത്യന്‍ സെല്ലുലാര്‍ വിപണി 50 ശതമാനം കണ്ട് വളരുമെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു.












Click it and Unblock the Notifications