Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനങ്ങളില്‍ ഒരു ദിവസ തിരഞ്ഞെടുപ്പ് മതിയെന്ന്

ദില്ലി: ഉത്തര്‍ പ്രദേശ് ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് അവസാനിപ്പിയ്ക്കണമെന്ന് വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. മൂന്നോ നാലോ ഘട്ടങ്ങളിലായിട്ടായിരിയ്ക്കും തിരഞ്ഞടുെപ്പെങ്കിലും ഒരു സംസ്ഥാനത്ത് ഒന്നിലേറെ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവിധ അംഗീകൃത പാര്‍ട്ടികളുമായി ഫിബ്രവരി 20 വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചത്.

പല സംസ്ഥാനങ്ങളിലും തിരിച്ചറിയല്‍ ശീട്ട് പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടില്ലാത്തതുകൊണ്ട് പട്ടികയില്‍ പേരുള്ള ഏല്ലാ പേരെയും വോട്ട് ചെയ്യാന്‍ അനുവദിയ്ക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് അനായാസമാക്കാനായി പാര്‍ട്ടികളുടെ സഹകരണം തേടുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ ഈ യോഗത്തിന്റെ പ്രധാന ഉദ്ദേശം. ആറ് ദേശീയ പാര്‍ട്ടികളും 48 പ്രാദേശിക പാര്‍ട്ടികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ബീഹാര്‍, ജമ്മു-കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ അക്രമ രഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും കമ്മിഷന്‍ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായി പാലിയ്ക്കാനും കമ്മിഷന്‍ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എസ്. കൃഷ്ണമൂര്‍ത്തി, മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ബി.ബി. ടാണ്ഡന്‍, എന്‍. ഗോപാലസ്വാമി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രണബ് മുക്കര്‍ജിയും ബി.ജെ.പിയെ പ്രതിനിധീകരിച്ച് പ്രമോദ് മഹാജനുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യ തിളങ്ങുന്നു എന്ന പരസ്യം തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് നിരോധിയ്ക്കാന്‍ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് യോഗത്തില്‍ കമ്മിഷനോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+