കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: നാല് ഘട്ടങ്ങളിലായിട്ടായിരിയ്ക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് എ.എന്‍. ഝാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ നിശ്ചിത തീയതികളൊന്നും വക്താവ് വെളിപ്പെടുത്തിയില്ല.

സ്കൂള്‍ പരീക്ഷകളും ദുഖവെള്ളിയാഴ്ച വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് ഏപ്രില്‍ 15 ന് ശേഷമായിരിയ്ക്കുമെന്നാണ് കരുതുന്നത്.

ഫിബ്രവരി 20 വെള്ളിയാഴ്ച രാവിലെ വിവിധ അംഗീകൃത പാര്‍ട്ടികളുമായും കമ്മിഷന്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരു സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നായിരുന്നു പാര്‍ട്ടികളുടെ പ്രധാന നിര്‍ദ്ദേശം. ഇക്കാര്യത്തിലും ഝാ കമ്മിഷന്റെ നിലപാട് വ്യക്തമാക്കിയില്ല.

തിരഞ്ഞെടുപ്പ് തീയതി നിശ്ചയിയ്ക്കുന്നതിന്റെ അവസാന നടപടിയായി ഫിബ്രവരി 19 വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജലുമായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ അര്‍ധ സൈനിക വിഭാഗങ്ങളെ നിയോഗിക്കുന്നത് സംബന്ധിച്ച വിഷയമായിരുന്നു പ്രധാനമായി ചര്‍ച്ച ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X